ആകാശത്തോളം പറക്കാൻ കൊതിക്കുന്ന പെൺസ്വപ്നങ്ങളുടെ കഥ: 'എൻ്റെ ഫാത്വിമയ്ക്ക്...' 🌟
പെൺകരുത്തിൻ്റെ ചിറകിലേറി ആകാശത്തോളം പറക്കാൻ കൊതിക്കുന്ന സ്വപ്നങ്ങളുടെ കഥയാണ് ഫിറോസ് കോന്നി രചിച്ച 'എന്റെ ഫാത്വിമയ്ക്ക്'. കോന്നിയുടെ മലയോര ഗ്രാമത്തിൽ, മരത്തടികൾക്കും ഈർച്ചവാളുകൾക്കും നടുവിൽ കണിശക്കാരനായ അബ്ദുല്ല ഹാജിയുടെ മകളായി ജനിച്ച ഫാത്വിമയുടെ അതിജീവനത്തിൻ്റെ പോരാട്ടമാണിത്.
ലളിതമായ ആഖ്യാനശൈലിയും, കോന്നിയുടെ ദേശഭംഗിയും അവിടുത്തെ മനുഷ്യരുടെ ജീവിതഗന്ധവും ഈ പുസ്തകത്തെ വേറിട്ടു നിർത്തുന്നു.
പുസ്തകത്തിന്റെ വിവരങ്ങൾ:
* കൃതി: എന്റെ ഫാത്വിമയ്ക്ക്...
* രചന: ഫിറോസ് കോന്നി
* DISA BOOKS
* പേജുകൾ:130
* വില: 210 രൂപ
ആകാശം ആർക്കും പട്ടയം കിട്ടിയ സ്വത്തല്ലെന്നും, ചിറകുകൾ വിരിക്കാൻ ധൈര്യമുള്ളവർക്ക് അത് കീഴടക്കാവുന്നതേയുള്ളൂ എന്നും നിങ്ങളെ ഓർമ്മിപ്പിക്കാൻ ഫാത്വിമ കാത്തിരിക്കുന്നു... ഇന്ന് തന്നെ നിങ്ങളുടെ കോപ്പി സ്വന്തമാക്കു









